logo
 • Hotline
  +91 8086631234
 • Book Appointment
  0497 276 2703
  • 29 MAY 17
  • 0
  എൻജിനീയറിങ് ശാഖാ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  എൻജിനീയറിങ് ശാഖാ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  അടിസ്ഥാന സ്വകാര്യങ്ങളുടെ വികാസവും പുതിയ ടെക്നോളജിയുടെ സ്വംശീകരണവും കൊണ്ട് ദ്രുത ഗതിയിൽ വളർന്ന് കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം.അഭൂതപൂർവ്വമായാണ് ഇന്ത്യയിലെ വ്യവസായങ്ങൾ വളർന്ന്കൊണ്ടിരിക്കുന്നത് അതുകൊണ്ട്തന്നെ എൻജിനീയറിങ് രംഗത്തെ തൊഴിലവസരങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ് 2020 ആക്കുമ്പോൾ ഇന്ത്യയിലെ എൻജിനീയറിങ് ആൻഡ് ഡെവലപ്പ്മെൻറ് ഇൻഡസ്ട്രിയിൽ മാത്രം വളർച്ച 118 മില്യൺ ഡോളർ ആകുമെന്നാണ് നാസ്കോം റിപ്പോർട്ടുകൾ നിലവിലുള്ളതും പുതുതായി ആരംഭിക്കുന്നതുമായ ആയിരക്കണക്കിന് വ്യവസായങ്ങളിലും കൂടി വാൻ വളർച്ചയാണ ഉണ്ടാവുക.വർഷാവർഷം പലമേഖലകളിലായി ആയിരക്കണക്കിന് വ്യവസായികളെ ആവശ്യമുണ്ടെന്നാണ് പറയപ്പെടുന്നത് അതുകൊണ്ടുതന്നെയാണ് വർഷം തോറും ആയിരക്കണക്കിന് വിദ്യാർത്ഥികൾ എൻജിനീയറിങ് കഴിഞ്ഞിറങ്ങുന്നതും
  എൻജിനീറിങ് ഏത് ട്രേഡ് തെരഞ്ഞെടുക്കണം എന്നത് വിദ്യാർത്ഥികളെ സംമ്പന്ധിച്ച് നിർണ്ണായകമാണ്. എൻജിനീറിങ് മേഖലയിൽ ഏത് ട്രേഡ് തെരഞ്ഞെടുക്കുന്നു എന്നത് വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച് ആവണം എന്നത് പോലെതന്നെ എവിടെ പഠിക്കുന്നു എന്നതും അത് പഠിച്ച് കഴിഞ്ഞാലുള്ള ജോലി സാധ്യത എന്ത് എന്നതും പ്രധാനമാണ്.യാതൊരു ദീർഘ വീക്ഷണവുമില്ലാതെ എൻജിനീയറിങ് കോഴ്സ് പഠിക്കുന്നവരാണ് കരിയറിൽ വലിയ പരാജയം നേരിടേണ്ടി വരുന്നത്.
  പ്ലസ് ടു കഴിഞ്ഞ എൻജിനീറിങ് ബിരുദം എടുക്കാനുള്ള തീരുമാനമെടുത്ത് കഴിഞ്ഞാൽ അടുത്തത് ഏത് ശാഖ തെരഞ്ഞെടുക്കും എന്നതാണ് താല്പര്യം , തൊഴിലവസരങ്ങൾ ,പ്ലേസ്മെന്റ് ചരിത്രം കൂട്ടുകാരുടെ സ്വാധീനം ഇങ്ങനെ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാവും അന്തിമതീരുമാനം എങ്കിലും ഇതിനെല്ലാം മുകളിലാണ് വിദ്യാർത്ഥിയുടെ അഭിരുചി.
  എൻജിനീറിങിൽ അനേകം ശാഖകളുണ്ട്.സിവിൽ മെക്കാനിക്കൽ ,കെമിക്കൽ ,ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, എന്നിങ്ങനെയുള്ള അടിസ്ഥാന ശാഖകളും ഇവയിൽ ചിലതിൻറെ സംയോജനമായ മറ്റു ശാഖകളും .ഓരോ ശാഖയുടെയും സിലബസ് പരിശോദിച്ച് വിദ്യാർത്ഥിക്ക് പഠിക്കാൻ ഇഷ്ടമുള്ള വിഷയങ്ങൾ വരുന്ന ശാഖാ തെരഞ്ഞെടുക്കാം അല്ലെ ഇഷ്ടമുള്ള തൊഴിൽ നേടാൻ കഴിയുന്ന ശാഖ തെരഞ്ഞെടുക്കാം ഇന്ത്യയിൽ 30 ൽ അധികം ശാഖകളിൽ എൻജിനീയറിങ് പഠനം നടക്കുന്നുണ്ട്.വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉചിതമായ ട്രേഡ് ഏതെന്നും അത് എവിടെ പേടിച്ചാലാണ് കൂടുതൽ കരിയർ സാധ്യത എന്നും പരിശോധിക്കാം.

  മെക്കാനിക്കൽ( MECHANICAL ENGINEERING)

  ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് യന്ത്രങ്ങളുടെ സാങ്കേതിക വിദ്യ അതുകൊണ്ടുതന്നെ അവസരങ്ങളുടെ കാര്യത്തിലും മുന്നിട്ട് നിൽക്കുന്ന എൻജിനിയറിങ് ശാഖയാണ് മെക്കാനിക്കൽ .യന്ത്രങ്ങളുടെ ഡിസൈനും നിർമ്മാണവും പരിപാലനവുമാണ് ഇവരുടെ പ്രധാന ജോലികൾ.അതുകൊണ്ടുതന്നെ ടീം വർക്കും കാര്യങ്ങൾ മാനേജ് ചെയ്യാനുള്ള കഴിവും ഉള്ളവർക്ക് ചേരുന്ന ജോലിയാണ് മെക്കാനിക്കൽ എൻജിനീയറുടേത് ബാംഗളൂർ , ഹൈദരാബാദ്,സെക്കൻഡറാബാദ്, മുംബൈ ,ചെന്നൈ എന്നി വ്യവസായ നഗരങ്ങളിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ് പഠിക്കാൻ ശ്രമിക്കുക വേഗത്തിൽ ജോലി ലഭിക്കുന്നതിനും നല്ല കരിയർ ലഭിക്കുന്നതിനും ഇത് ഗുണം ചെയ്യും.

  സിവിൽ (CIVIL ENGINEERING)

  അല്പം വരക്കനുള്ള കഴിവും കാര്യങ്ങൾ ഭാവനയിൽ കാണാനുള്ള കഴിവുമാണ് ഒരു സിവിൽ എൻജിനീയർക്ക് ആവശ്യം വേണ്ടത്.കൂടാതെ കണക്കിലുള്ള താല്പര്യവും പ്രധാനമാണ്. സിവിൽ എൻജിനീയറിങ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥിക്ക് കരിയറിൽ വലിയ സാധ്യതയാണ് ഉള്ളത്.വീടിന്റെ പ്ലാൻ മുതൽ അംബരചുംബികളായ കെട്ടിടങ്ങൾ വരെ പണികഴിപ്പിക്കുന്നത് സിവിൽ എൻജിനിയർമാരാണ്.ഗൾഫ് രാജ്യങ്ങളിലാണ്.സിവിൽ എൻജിനിയർമാർക്ക് സാധ്യത കൂടുതൽ ഉള്ളത്.കൂടാതെ സിവിൽ എൻജിനീയറിങിൻറെ ഉപ ശാഖകൾ ഏതെന്നും നോക്കാം
  എൻവയോൺമെന്റ്(ENVIRONMENT ENGINEERING)

  സിവിൽ എൻജിനീയറിങിന്റെ ഒരു പ്രധാന ഉപശാഖയാണ് പരിസ്ഥിതി എൻജിനിയറിങിന്റെ പരിസ്ഥിതി സംരക്ഷണം കടമയായി കാണുന്നവർക്കും സ്വന്ത തൊഴിലിലൂടെയും ജീവിതത്തിലൂടെയും അത് പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലൊരു പരിസ്ഥിതി എൻജിനിയർ ആവാം

  ആർക്കിടെക്ചർ(Architecture ENGINEERING)

  കെട്ടിടങ്ങളുടെയും ഭൗതീക നിർമ്മിതികളുടെയും മറ്റും നിർമ്മാണത്തിൽ കലയും ശാസ്ത്രവും ഒന്നിപ്പിക്കുന്ന ഒരു പഠന ശാഖയാണ് ആർക്കിടെക്ച്ചർ .ആർക്കിടെക് ഒരു തൊഴിലായി സ്വീകരിച്ചു കെട്ടിടത്തിന്റെയും മാറ്റ് നിർമ്മിതികളുടെയും രൂപരേഖ തയ്യാറാക്കി നിർമ്മാണ മേൽനോട്ടം വഹിക്കുന്ന ആളെയാണ് ആർക്കിടെക്ച്ചർ എന്ന് വിളിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങൾ, അർബൻ ഡെവലപ്മെന്റ്, ഡിഫൻസ്, ആർക്കിടെക്ചറൽ ഡിപ്പാര്‍ട്ട്മെന്റ്, കൺസ്ട്രക്ഷൻ കോർപറേഷൻ തുടങ്ങിയവയിൽ തൊഴിൽ ലഭിക്കും. രാജ്യത്തിനകത്തും ഗൾഫ് രാജ്യങ്ങളിലും മറ്റും വികസിത രാജ്യങ്ങളിലുളള ആർകിടെക്ട് കൺസൽട്ടൻസികളിൽ തൊഴിൽ നേടാം.
  കൂടാതെ മൈനിങ് എഞ്ചിനീയറിങ് ട്രാൻസ്‌പോർട് എഞ്ചിനീയറിങ്,വാട്ടർ റിസോഴ്‌സ് എഞ്ചിനീയറിങ്,സ്ട്രക്ച്ചർ എഞ്ചിനീയറിങ്തുടങ്ങിയവയെല്ലാം സിവിൽ എഞ്ചിനീയറിങ്ൻറെ ഉപശാഖകളാണ്.

  കെമിക്കൽ(chemical engineering)

  നമ്മുടെ നിത്യജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒട്ടേറെ ഉത്പന്നങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ശാഖയായതിനാൽ അവസരങ്ങൾ ഒരിക്കലും കുറയാത്ത മേഖലകൂടിയാണിത്.ഓയിൽ ആൻഡ് ഗ്യാസ് ,മരുന്ന് നിർമ്മാണം ,ഊർജം ,ജലസംസ്കരണം ,ഭക്ഷണപാനീയ നിർമ്മണ മേഖല പ്ലാസ്റ്റിക് സൗന്ദര്യവർധക വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ വ്യവസായ ശാലകളിൽ അവസരങ്ങൾ ലഭിക്കും. കെമിക്കൽ എൻജിനീയറിങ് എന്നത് ഫിസിക്കൽ സയൻസസ് (ഫിസിക്സ്, കെമിസ്ട്രി), ലൈഫ് സയൻസസ് (മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി), അപ്ലൈഡ് മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതിനും, പരിവർത്തനത്തിനും, ഗതാഗതത്തിനും, ഉചിതമായ രാസവസ്തുക്കളിലേക്കും വസ്തുക്കൾക്കും ഊർജ്ജത്തിനും ഉപയോഗിക്കാവുന്ന ഒരു ശാഖയാണ്. രാസവസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ, ജീവനുള്ള കോശങ്ങൾ, സൂക്ഷ്മജീവികൾ, ഊർജ്ജം എന്നിവ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പഠനമാണ് നടക്കുന്നത്
  മാറ്റീരിയാൽ മൈനിങ് എഞ്ചിനീയറിങ്,മോളിക്യൂലർ എഞ്ചിനീയറിങ്,പ്രോസസ് എഞ്ചിനീയറിങ്,ബയോ മോളിക്യൂലർ എഞ്ചിനീയറിങ്,തുടങ്ങിയവയെല്ലാം കെമിക്കൽ എഞ്ചിനീയറിങിന്റെ ഉപശാഖകളാണ് വാൻ വ്യവസായ നഗരങ്ങളിൽ കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നത് ഉചിത മായിരിക്കും വേഗത്തിൽ ജോലി ലഭിക്കുന്നതിനും നല്ലൊരു കരിയർ ഉണ്ടാകുന്നതിനും ഇത് ഉപകരിക്കും.

  ഇലക്ട്രിക്കൽ എഞ്ചിനീയറിങ്(Electrical engineering)

  വൈദ്യുത എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ്, വൈദ്യുത കാന്തികത എന്നിവ പഠിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയാണ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്. ഇലക്ട്രോണിക്സ്, ഡിജിറ്റൽ കംപ്യൂട്ടറുകൾ, പവർ എൻജിനീയറിങ്, ടെലികമ്യൂണിക്കേഷൻസ്, കൺട്രോൾ സിസ്റ്റംസ്, ആർ.എഫ്. എൻജിനീയറിങ്, സിഗ്നൽ പ്രോസസിങ് എന്നിവയാണ് സബ് ഡീൽ. IC കൾ, ഇൻഡക്റ്ററുകൾ, കപ്പാസിറ്ററുകൾ, റെസിസ്റ്ററുകൾ എന്നിവയെ രൂപകൽപ്പന ചെയ്യുന്നതിനും പരിശോധിക്കുന്നതിനും കോഴ്സ് ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾ ഇലക്ട്രോണിക് സർക്യൂട്ടുകളും, കമ്പ്യൂട്ടർ സംവിധാനങ്ങളും രൂപകൽപ്പന ചെയ്യാനും നിയന്ത്രണ സംവിധാനം വികസിപ്പിക്കാനും പഠിക്കുന്നു. ഇലക്ട്രിക്കൽ പവർ ട്രാൻസ്മിഷൻ, ഇലക്ട്രിക്കൽ മെഷീനുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വൈദ്യുതി എൻജിനീയർമാർ പഠിക്കുന്നു. ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, പ്രോജക്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ അടിസ്ഥാനപരവും അടിസ്ഥാന തത്വവുമാണ് കോഴ്സ്. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ സബ് ഡിവിഷനുകൾ, പവർ, കൺട്രോൾ, ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, സിഗ്നൽ പ്രോസസിങ്, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെൻേറഷൻ, കമ്പ്യൂട്ടർ എന്നിവയാണ്.ഇലക്ട്രിക്കൽ എൻജിനീയറിംഗ്,
  ഉത്പാദനം, പ്രസരണം, വൈദ്യുതി, വിതരണം, ഫാക്ടറികളിലെ ഇലക്ട്രിക്കൽ കണ്ട്രോളുകൾ, മോട്ടറുകൾ, അവയുടെ നിയന്ത്രണം, ട്രാൻസ്ഫോർമർ എന്നിവയെക്കുറിച്ചാണ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്. ഉപഭോക്താക്കൾക്ക് ഇലക്ട്രിക് പവർ നൽകണം എന്നതാണ് അതിന്റെ ലക്ഷ്യങ്ങളിലൊന്ന്.
  എട്ട് സെമസ്റ്ററുകളിലായി ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം, ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്ങിൽ (ബി.ഇ) അല്ലെങ്കിൽ ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്) ബിരുദാനന്തര തലത്തിൽ ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ തലങ്ങളിൽ വിഷയപ്രചരണ വിഭാഗത്തിൽ സ്പെഷലൈസേഷൻ. ഇലക്ട്രിക്കൽ മെഷീൻസ്, സ്വിച്ച് ഗിയർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡ്രൈവറുകൾ, ഹൈ വോൾട്ടേജ് എൻജിനീയറിങ്, പവർ സിസ്റ്റം അനാലിസിസ് ആൻഡ് കൺട്രോൾ, പവർ സിസ്റ്റം പ്രൊട്ടക്ഷൻ എന്നീ വിഷയങ്ങളിൽ ബിരുദം ഉണ്ട്.
  ഇന്ത്യയിലെ നിലവിലുള്ള വൈദ്യുതി കമ്മി പരിഹരിക്കുന്നതിന് വൻതോതിൽ എൻജിനീയർമാരെ ആവശ്യമാണ്. വ്യവസായവകുപ്പ് ഉയർച്ചയിലായതിനാൽ, വ്യവസായ വളർച്ച പുരോഗതിക്ക് ചുക്കാൻ പിടിക്കുന്നതും ഇലക്ട്രിക്കൽ എൻജിനീയർമാരാണ്. 2013 ൽ ജപ്പാനെയും റഷ്യയെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതോര ഉൽപാദകരാണ് ഇന്ത്യ.ഊർജ്ജമേഖലയ്ക്ക് കാര്യമായ വികാസത്തിന് വേണ്ടിയാണെന്നതുകൊണ്ട്, “എല്ലാത്തിനുമുള്ള വൈദ്യുതി” എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യൻ സർക്കാരിന്റെ ലക്ഷ്യം.ഇതിനു നല്ല ഇലക്ട്രിക്കൽ എൻജിനീയർമാരെ ആവശ്യമാണ്.അതുകൊണ്ടു തന്നെ ഈ മേഖലയിൽ പഠനം നടത്തുന്നത് നല്ലൊരു കരിയർ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കും.ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം എവിടെ നടത്തിയാലും വാൻ സാധ്യതയാണ്.

  സോഫ്റ്റ് വെയർ എഞ്ചിനീയറിങ് (software engineering)

  സോഫ്ട്വെയറുകളുടെ രൂപകല്പന ,വികാസം ,പരിപാലനം എന്നിവയുടെ പഠനമാണ് സോഫ്റ്റ് വെയർ എൻജിനീയറിങ്. കൂടാതെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് കമ്പ്യൂട്ടർ എൻജിനീയറിങ് ,എന്നിവയും ഇതിന്റെ ഉപ ശാഖകളാണ്.
  സോഫ്റ്റ്വെയർ എൻജിനീയറിംഗ് എന്നത് അടിസ്ഥാന പ്രമാണ രൂപകൽപ്പനകൾ പ്രയോഗിച്ച് സോഫ്റ്റ്വെയറിന്റെ ആവശ്യകതകൾ രേഖപ്പെടുത്തുന്നതും ഉൾക്കൊള്ളുന്ന സോഫ്റ്റ്വെയറിലേക്കുള്ള എൻജിനീയറിംഗാണ്. അന്തിമ ഉൽപ്പന്നം അതിന്റെ ആവശ്യകതകളെന്തെങ്കിലും തയ്യാറാക്കാമോ, ഉൽപന്നത്തിന്റെ പ്രയോഗം മനസ്സിൽ സൂക്ഷിക്കുന്നതിനൊപ്പം മറ്റ് വിശകലനങ്ങളും വിശകലനം ചെയ്യുന്നതിനും സോഫ്റ്റ്വെയർ എഞ്ചിനീയർമാർ പഠിക്കുന്നു. അതേ സമയം തന്നെ, സോഫ്റ്റ്വെയറിന്റെ സുരക്ഷ, വിശ്വാസ്യത, ചെലവ്-സ്വാധീനശേഷി, പ്രവർത്തനപരമായ പ്രവർത്തനങ്ങൾ എന്നിവ തിരിച്ചറിയാനും സോഫ്റ്റ് വെയർ എഞ്ചിനീയറിങിൽ പഠിക്കുന്നു. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ സോഫ്റ്റ് വെയർ എഞ്ചിനീയറിങ് പഠിക്കുന്നത് കൂടുതൽ അവസരങ്ങൾ ലഭ്യമാകും

  മെക്കാട്രോണിക്സ് &റോബോട്ടിക്സ്

  സോഫ്റ്റ്വെയർ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ രൂപകല്പനങ്ങൾ എന്നിവയെ സമന്വയിപ്പിച്ചെടുക്കുന്നതാണ് മെക്കാട്രോണിക്സ് &റോബോട്ടിക്സ് അതായത്, ഘടകങ്ങൾ ഓരോന്നും പ്രത്യേകം പ്രാബല്യത്തിൽ ഉണ്ടാകുന്നതിനേക്കാൾ ശക്തമായ സംയുക്ത പ്രഭാവം ഒന്നിനൊന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നു. എല്ലാ റോബോട്ടുകളും മെക്കാട്രോണിക്ക് ആയതിനാൽ എല്ലാ മെക്കാട്രോണിക് സംവിധാനങ്ങളും റോബോട്ടുകളല്ല, റോബോട്ടിക്സ് മെക്കാട്രോണിക്സുകളുടെ ഉപവിഭാഗമായാണ് കണക്കാക്കപ്പെടുന്നത്. റോബോടുകൾ അല്ലെങ്കിൽ റോബോട്ടിക് മൂലകങ്ങളുടെ രൂപകൽപ്പനയും നിർമാണവും (ഉദാഹരണത്തിന്, ഇവിടെയും ഇവിടെയും കാണുക) യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ മെക്കാട്രോണിക്സിലെ പല ക്ലാസുകളും ഉൾപ്പെടുന്നു. ചില മെക്കാട്രോണിക്സ് പ്രോഗ്രാമുകളും മെക്കാട്രോണിക്സ് കോഴ്സുകളും റോബോട്ടിക്സിനെപ്പറ്റിയുള്ളതാണ്.
  സാങ്കേതിക വിദ്യയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങും ഒന്നിക്കുന്നതാണ് ഈ ശാഖാ .വൻകിട നിർമ്മാണ ശാലകളിലും റോബോട്ടിക് സ്ഥാപനങ്ങളിലും അവസരങ്ങൾ അനവധിയാണ്.ഇത് വരും കാലങ്ങളിൽ കൂടുമെന്നാണ് കണക്കാക്കുന്നത്.അതുകൊണ്ടുതന്നെ വാൻ നഗരങ്ങളിൽ നിന്ന് കോഴ്സ് പഠിക്കാം.

  അഗ്രികൾച്ചർ എൻജിനിയറിങ്(Agricultural Engineering)

  അഗ്രികൾച്ചർ കോഴ്സുകൾക്ക് ഏറെ തൊഴിൽ സാധ്യതയാണ് ഉള്ളത്. ഗവ .സെക്ടറിൽ ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സ് ആയതുകൊണ്ട് തന്നെ ഏറെ സ്വീകാര്യതയണ് അഗ്രി കൾച്ചർ കോഴ്സുകൾക്ക് ഉള്ളത് .എന്നാൽ കേരളത്തിൽ അഗ്രി കൾച്ചർ കോഴ്സുകൾ നടത്തുന്ന കോളേജുകൾ വളരെ കുറവാണ് .അതുകൊണ്ടുതന്നെ കേരളത്തിന് പുറത്താണ് ഈ കോഴ്സ് പഠിക്കാൻ ഏറെ സാദ്ധ്യതകൾ ഉള്ളത്. കേരളത്തിന് പുറത്തു യു ജീ സി അംഗീകാരമുള്ള കോളേജുകളിൽ വേണം പ്രേവേശനം നേടാൻ.
  ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടു കഴിഞ്ഞവർക്ക് അഗ്രികൾച്ചർ കോഴ്സുകളിൽ ഡിഗ്രി പഠനാവസരമുണ്ട്. കാർഷിക സർവ്വകലാശാലകളിലാണ് ബിഎസ് സി അഗ്രികൾച്ചർ, ഹോര്ട്ടികള്ച്ചർ, ബി എസ് സി ഫോറസ്ട്രി, ഫിഷറീസ് സയന്സ്, വെറ്റിനറി സയൻസ് & അനിമൻ ഹസ്ബന്ററി, ഡെയറിസയന്സ് & ടെക്നോളജി, അഗ്രികള്ച്ചറല് എഞ്ചിനിയറിംഗ് തുടങ്ങിയ ഡിഗ്രി കോഴ്സുകളില് പഠനാവസരമൊരുക്കുന്നത്.
  കാർഷിക മേഖലക്ക് പ്രാധാന്യ മുള്ള സ്ഥലങ്ങളിൽ നിന്ന് അഗ്രികൾച്ചർ എൻജിനിയറിങ് പഠനം നടത്തുന്നതാണ് നല്ലത് .കാർഷിക മേഖലക്ക് പ്രാധാന്യമുള്ള തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പഠനം നടത്തുന്നത് കരിയറിൽ നല്ല സാധ്യത ഉണ്ടാക്കും.

  ബയോ മെഡിക്കൽ(Biomedical Engineering)

  ലൈഫ് സയൻസ് എഞ്ചിനിയറിങ് വിഷയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ബയോ മെഡിക്കൽ എഞ്ചിനിയറിങ്.ബിയോളജി,ഫിസിക്സ് ,കാൽകുലസ് ബയോ ടെക് രൂപകല്പനയുടെ തത്വങ്ങൾ മറ്റേറിയൽ സയൻസ് ,ബയോ മെക്കാനിക്സ് ,ലൈഫ് സയൻസ് എന്നിവ കോഴ്സിൽ ഉൾപ്പെട്ടിരിക്കുന്നു .
  ആരോഗ്യ സംരക്ഷണരംഗത്തെ സാങ്കേതിക വിദഗ്ധരാണിവർ. ഇന്റർ ഡിസിപ്ളിനറി വിഷയമായതിനാൽ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, പത്തോളജി ആന്ഡ് മൈക്രോ ബയോളജി, ബയോ കണ്ട്രോള് സിസ്റ്റം, ഇലക്ട്രോണിക്സ്, വി.എൽ.സി.ഐ ഡിസൈന്, ഡിജിറ്റൽ ഇമേജ് പ്രോസസിങ്, മെഡിക്കൽ ഇന്ഫര്മാറ്റിക്സ്, നാനോ ഇലക്ട്രോണിക്സ്, ഹോസ്പിറ്റൽ മാനേജ്മെന്റ് തുടങ്ങിയവയാണ് പൊതു വിഷയങ്ങള്ക്കുപുറമെ പഠിക്കേണ്ടത്. ചില ഐ.ഐ.ടികളിൽ ബയോ മെഡിക്കൽ എന്ജിനീയറിങ്ങിൽ എം.ടെക് എടുക്കാന് കഴിഞ്ഞാൽ മികച്ച പ്ളേസ്മെന്റ് ലഭിക്കും. വാൻ കിട മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട് മികച്ച അവസരമാണ് ബയോ മെഡിക്കൽ എന്ജിനീയറിങ് പൂർത്തിയാക്കിയവർക്ക് ലഭിക്കുക.

  എന്ജിനിയറിങ് മേഖലയിലെ തൊഴിൽ സാദ്ധ്യതകൾ വിപുലവിശാലമാണ്. ഒരു എന്ജിനിയറിംഗ് ബിരുദധാരി ആഗോളതലത്തിൽ വേണം ചിന്തിക്കുവാന്. ഭൂമിശാസ്ത്രപരമായ പരിമിതികള്ക്കപ്പുറത്തേക്ക് നമ്മുടെ മനസ്സും ചിന്തയും പറത്തിവിടണം. എങ്കില് മാത്രമേ കരിയറിൽ ഉയരങ്ങളിൽ ഏത്തൻ കഴിയൂ.

  എന്ജിനിയറിംഗ് പഠനത്തിന് തയാറെടുക്കും മുമ്പ് താഴെപ്പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.

  • യഥാര്ത്ഥ അഭിരുചിയുള്ള ശാഖയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഉറപ്പു വരുത്തുക. ഇതിന് സ്വന്തം അഭിരുചിയും പാഷനും കണ്ടെത്താനുള്ള ശാസ്ത്രീയമായ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.
  • പഠനം പൂര്ത്തിയായിക്കഴിയുമ്പോഴുള്ള തൊഴില് സാദ്ധ്യതകള് മൂന്കൂട്ടി വിശകലനം ചെയ്ത് കണ്ടുപിടിക്കുക.
  • മെച്ചപ്പെട്ട അക്കാഡമിക് ഗുണനിലവാരമുള്ളതും പാഠ്യേതരമായ പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കുന്ന നല്ല സ്ഥാപനം തന്നെ പഠനത്തിനായി തെരഞ്ഞെടുക്കുക.
  • പ്ളസ് ടൂ കഴിയുന്ന കുട്ടിയെ ഭാവിയിലെ തൊഴിലിനായി എല്ലാ അര്ത്ഥത്താലും തയാറെടുപ്പിച്ച്, പിന്തുണ നല്കി വിജയത്തിലെത്തിക്കാന് സഹായിക്കുന്ന സ്ഥാപനം വേണം തെരഞ്ഞെടുക്കാന്.
  • പഠനാനന്തരം ഏതു സ്ഥാപനത്തിലും നേരിട്ടു ജോലിയില് പ്രവേശിക്കുന്നതിനു സഹായിക്കുന്ന എല്ലാ കഴിവുകളും പഠനകാലത്തു തന്നെ ആര്ജിക്കാന് മനസു വയ്ക്കുക.
  • ദേശത്തിന്റെ പരിമിതികള്ക്കപ്പുറത്തേക്ക് കരിയര് ലക്ഷ്യങ്ങള് വികസിപ്പിക്കുക.

  എന്ജിനിയറിങ് കോഴ്സ് പഠനത്തിനും ശരിയായ ഫീസ് നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും ബന്ധപെടുക : 8086631234

  Leave a reply →

Leave a reply

Cancel reply

Photostream