logo
 • Hotline
  +91 8086631234
 • Book Appointment
  0497 276 2703
  • 06 JUN 17
  • 6
  ഫോറൻസിക് സയൻസ് (forensic science) പഠനം കരിയറിൽ ഉന്നത പദവിയും  പരിഗണനയും നേടിത്തരും.

  ഫോറൻസിക് സയൻസ് (forensic science) പഠനം കരിയറിൽ ഉന്നത പദവിയും പരിഗണനയും നേടിത്തരും.

  ഫോറൻസിക് വിദഗ്ധർ എന്ന പദം ഏവർക്കും പരിചയമുള്ളതാണെങ്കിലും ഫോറൻസിക് സയൻസ് (forensic science) പഠനത്തെ കുറിച്ച് എല്ലാവർക്കും വലിയ ധാരണ ഉണ്ടാവണം എന്നില്ല കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കുന്നതിന് വേണ്ടിയുള്ള നിയമവുമായി ബന്ധപ്പെട്ട ശാസ്ത്രമാണ് ഫോറൻസിക് സയൻസ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള സാമഗ്രികൾ ശേഖരിക്കുക, അത് ലബോറട്ടറിയിൽ എത്തിക്കുകയും, അതെല്ലാം കോടതികൾക്ക് സ്വീകാര്യമായ രീതിയിൽ തെളിവുകളായി മാറ്റുക എന്നതാണ് ഫോറൻസിക് ശാസ്ത്രജ്ഞന്റെ ചുമതല. പ്ലസ് ടു വിന് ശേഷം എല്ലാ വിദ്ധ്യാർത്ഥികളെയും പോലെ Medical ,Engneering, Diploma മേഖലകൾ ഒഴിവാക്കി, വളരെ വ്യത്യസ്തമായതും അപൂർവ്വമായതുമായ ഒരു Degree സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഫോറൻസിക് സയൻസ്. പഠനാനന്തരം നിങ്ങൾക്ക് സമൂഹത്തിൽ തന്നെ ഏറ്റവും നിലയും വിലയുമുള്ളതും അഭിമാനകരവുമായിട്ടുളള പദവികളിൽ ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ലഭിക്കുന്നു.
  മനുഷ്യൻ ശാസ്ത്രീയ പുരോഗതിയിൽ ഉന്നതിയിലേക്ക് കുതിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വാൻ വർദ്ധനവാണുണ്ടാകുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങൾ കുറ്റകൃത്യങ്ങള്ക്കായി ഉപയോഗിക്കുമ്പോൾ ഇത് തുറന്നിടുന്ന തൊഴിലവസരങ്ങൾ ഏറെയാണ്. പ്രത്യേകിച്ചും ഫോറൻസിക് സയന്റിഗസ്റ്റുകളുടെ കാര്യത്തിൽ. കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് ഫോറൻസിക് സയന്റിോസ്റ്റുകളുടെ സേവനം കൂടിയേ തീരു. ഇന്ന് ഈ പഠന ശാഖ ഏറെ വികസിച്ച ഒന്നാണ്. ഡി എന് എ ഫിംഗര് പ്രിന്റിഇങ്ങ്, നുണ പരിശോധന, സൈബർ കുറ്റകൃത്യങ്ങൾ ഇവയെല്ലാം ഇന്ന് ഈ പഠനശാഖയുടെ പരിധിയിൽ വരുന്നു. മികച്ച അക്കാദമിക് റെക്കോഡും വിഷയത്തിലെ ഉന്നതബിരുദവും മാത്രം കുറ്റാന്വേഷണ മേഖലയിൽ ശോഭിക്കാനുള്ള യോഗ്യതകളല്ല. സൂക്ഷ്മമായ അവലോകനശേഷിയും അന്വേഷണത്വരയും അഭിരുചിയും നിരന്തര പരിശ്രമത്തിനുള്ള മനോഭാവവും മനസ്സാന്നിധ്യവുമുള്ളവർക്കാണ് ഫോറന്സിമക് സയൻസ് നന്നായി ഇണങ്ങുക. മറ്റു മേഖലകളിലെ വിദഗ്ധരുമായി സംയോജിച്ച് പ്രവർത്തികേണ്ടതുകൊണ്ട് മനസ്സും ശരീരവും കഠിനാധ്വാനം ചെയ്യാൻ ഒരുക്കിയിരിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി കുറ്റം തെളിയിക്കുകയാണ് ഫോറൻസിക് സയൻസ് വിദ്ധൻറെ ചുമതല. ഒരു കുറ്റകൃത്യം നടന്നാൽ അവിടുത്തെ ഫോട്ടോ എടുത്ത് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത് മുതൽ അത് അനലൈസ് ചെയ്ത് കൃത്യമായ നിഗമനത്തിലെത്തുന്നത് വരെ ഫോറന്സി്ക് സയിറ്റിസ്റ്റുകളുടെ ജോലിയിൽ വരും. ഫോറൻസിക് സയൻസ് ബിരുദത്തിലൂടെ വിദ്യാർത്ഥിയുടെ ഭാവി എന്നും സുരക്ഷിതമായിരിക്കും. ഒരു കാലഘട്ടം വരെ MBBS, LLB ബിരുദമുള്ളവർ അവരുടെ ഉപരിപഠനത്തിനായാണ് ഈ കോഴ്സ് തിരഞ്ഞെടുത്തിരുന്നത്… ഇവിടെയാണ് BSc ഫോറൻസിക് സയൻസിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് നിരവധി സ്പെഷ്യലൈസേഷനുകൾ ഈ മേഖലയിൽ ലഭ്യമാണ്.

  ഫോറന്സിസക് പതോളജി: അസ്വഭാവിക മരണത്തിന്റെ കാരണങ്ങൾ തേടുന്നവരാണിവർ. മുറിവുകൾ , ഉപയോഗിച്ച ആയുധം തുടങ്ങിയവയൊക്കെ പഠന വിധേയമാക്കുന്നു. ഇവർക്ക് മെഡിക്കൽ ബാക്ക്ഗ്രൌണ്ട് ആവശ്യമാണ്.

  ക്രൈം സീൻ ഇൻവെസ്റിഗേഷൻ : കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കൾ

  ഫോറന്സിലക് ടോക്സിക്കോളജി: ഒരു മൃതദേഹത്തിലുള്ള രാസവസ്തുക്കൾ , വിഷാംശം തുടങ്ങിയവയൊക്കെ ഇവർ പഠന വിധേയമാക്കുന്നു. ഇത് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അനലറ്റിക്കൽ ടോക്സിക്കോളജിയിൽ ആന്തരികാവയവയങ്ങളുടെ രാസ പരിശോധനക്ക് പ്രാമുഖ്യം കൊടുക്കുന്നു.

  ഫോറന്സിിക് സൈക്യാട്രി: കുറ്റവാളി കുറ്റം ചെയ്ത സമയത്തുള്ള മാനസികാവസ്ഥയെപ്പറ്റി പഠിക്കുന്നു.

  ഫോറന്സിനക് മൈക്രോബയോളജി: ഫോറന്സിളക് സയന്സിസൽ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമാണിവിടുത്തെ വിഷയം. ഒപ്പം ഡി എന് എ അനാലിസിസ് പോലെയുള്ളവയും ഇതിൻറെ പരിധിയില് വരുന്നു.

  ഫോറന്സി്ക് ഓഡന്റോബളജി: പല്ലുമായി ബന്ധപ്പെട്ട തെളിവുകള് കൈകാര്യം ചെയ്യുന്ന പഠന ശാഖയാണിത്

  ഫോറന്സിതക് ആന്ത്രപ്പോളജി: ഒരു മൃതദേഹത്തില് നിന്നും അതിന്റൊ പ്രായം, പാരമ്പര്യം, ലിംഗ നിർണ്ണയം തുടങ്ങിയവയൊക്കെ പഠന വിധേയമാക്കുന്നു.

  ഫോറന്സിതക് ടാഫോണമി: ഒരു മൃതദേഹത്തിന്റെ് ദഹനശേഷമുള്ള പ്രകൃതിയിലെ അതിന്റെി ഇഫക്ട് പഠന വിധേയമാക്കുകയാണിവിടെ.

  ക്ളിനിക്കല് ഫോറന്സിക് മെഡിസിന്: കുറ്റവാളികളിൽ നിന്ന് ലഭിക്കുന്ന വൈദ്യശാസ്ത്രപരമായ തെളിവുകൾ വിശകലനം ചെയ്യൽ . ലൈംഗിക അതിക്രമങ്ങളിലുള്ള അന്വേഷണത്തിലുള്പ്പെ്ടെ ഉപയോഗപ്പെടുത്തുന്നു.

  ഫോറന്സിപക് എന്റനമോളജി: കൊലപാതകം നടന്ന സ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങളിലുള്പ്പെപടെയുള്ള കീടങ്ങളെ പഠനം നടത്തി മരണത്തിന്റ സമയവും സ്ഥലവും കണ്ടത്തൊന്. മൃതദേഹം സ്ഥലംമാറ്റിയിട്ടുണ്ടോയെന്നും കണ്ടത്തൊന് ഇത് സഹായകമാണ്.

  ഫോറന്സി്ക് സെറോളജി: ശരീരസ്രവങ്ങളെക്കുറിച്ച പഠനം.

  ഫോറന്സി്ക് കെമിസ്ട്രി: നിയമവിരുദ്ധമായ ലഹരിവസ്തുക്കളുടെയും രാസപദാര്ഥ ങ്ങളുടെയും സാന്നിധ്യം കണ്ടത്തൊന്.

  ഫോറന്സിയക് ഡാക്ടിലോസ്കോപി: വിരലടയാള പഠനം

  ഫോറന്സികക് ബാലിസ്റ്റിക്സ്: കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച വെടിയുണ്ടയും വെടിയുണ്ടയുടെ ആഘാതവും തിരിച്ചറിയാൻ . കോടതി ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്.

  ഫോറന്സിതക് എന്ജി്നീയറിങ്: അപകട കാരണങ്ങൾ കണ്ടത്തൊൻ സഹായിക്കുന്ന പഠനം.

  • ഫോറന്സിതക് ഫോട്ടോഗ്രഫി -ദൃശ്യങ്ങൾ വിശകലനം ചെയ്യലും തെളിവു ശേഖരിക്കലും.

  • സൈറ്റോളജിക്കൽ ഇന്വൊസ്റ്റിഗേഷ- കുറ്റാന്വേഷണത്തിൽ ജനിതകശാസ്ത്രം, പ്രധാനമായും കോശങ്ങളുടെ പഠനം ഉപയോഗപ്പെടുത്തൽ .

  • ഫോറന്സിക് ജിയോളജി -മണ്ണ്, ധാതുക്കള്, ഇന്ധനങ്ങള് എന്നിവയില്നി,ന്നുള്ള തെളിവുകള് ഉപയോഗപ്പെടുത്തൽ ഇന്ന് ഇന്ത്യയിൽ ഫോറൻസിക് വിദഗ്ദ്ധർക്ക് അങ്ങേയറ്റം ദൗർലഭ്യം നേരിടുന്ന കാലമാണിത്, അതിനാൽ ജോലിക്കും, സ്വകാര്യ പ്രവർത്തിക്കും, അങ്ങേയറ്റം സാധ്യത തുറന്നു കിട്ടുന്ന മേഖലകൂടിയാണത്. കൂടാതെ ഇന്ത്യയെക്കാളും ഫോറൻസിക് ഉദ്യോഗാർത്ഥികൾക്ക് അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണുള്ളത്. ഫോറൻസിക് സയൻസ് പഠനത്തിനും മാറ്റ് വിവരങ്ങൾക്കും ബന്ധപെടുക : 8086631234

  Leave a reply →
 • Posted by Christina on April 28, 2018, 1:51 pm

  Which is the best collage in forensic science

  Reply →
  • Posted by Rajan Kunnummal on March 2, 2019, 8:39 am
   in reply to Christina

   Please let me know any Forensic teaching centers and fee in Kerala or near by States

   Reply →
 • Posted by Rivin v on May 22, 2018, 9:49 am

  Please let me know about forensic science college Bangalore and Coimbatore and course fees

  Reply →
 • Posted by Amaldev v on June 11, 2018, 2:07 pm

  Qualification subjects in+2/

  Reply →
 • Posted by shiny varghese on June 17, 2018, 5:34 am

  Which are best forensic science college in north India, get admission in 2018-2019

  Reply →
 • Posted by Subha on March 2, 2019, 7:01 am

  Please let me know about the further study possibilities and about the colleges in kerala and Coimbatore..

  Reply →

Leave a reply

Cancel reply

Photostream