logo
 • Hotline
  +91 8086631234
 • Book Appointment
  0497 276 2703
  • 19 JUN 17
  • 3
  Distance Education പഠിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?

  Distance Education പഠിക്കുന്നവർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം?

  ആധുനിക കാലത്ത് വിദ്യാഭ്യാസം നമ്മുടെ ജീവിത ശൈലിയി ഗോ നിർണ്ണയകമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ മേഖലയിൽ വൻ വിപ്ലവങ്ങളും സംഭിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല . അതിൻറെ സ്വാധിനം ആഗോള വിദ്യാഭ്യാസ മേഖലയിലും വൻ മാറ്റമാണ് ഉണ്ടാക്കുന്നത്.
  ‘ആറ് മാസം കൊണ്ട് ഡിഗ്രി’, പി എസ് സി, യു ജി സി, ഡി ഇ സി അംഗീകൃതം.’ പല പത്രങ്ങളിലും ഇപ്പോൾ കാണുന്ന പരസ്യമാണിത്. നമ്പറിലേക്ക് വിളിച്ചൽ വണ് സിറ്റിംഗിലൂടെ മുഴുവന് വിഷയവും എഴുതിയെടുക്കാം; 40,000 രൂപ ചെലവ് വരും. എന്നായിരിക്കും ആദ്യം കിട്ടുന്ന മറുപടി. ഇത്രയും കുറഞ്ഞ സമയം കൊണ്ട് എങ്ങനെ മൂന്ന് വര്ഷത്തേക്കുള്ള വിഷയങ്ങൾ പഠിക്കുമെന്ന ചോദ്യത്തിന് ‘അതെല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം; നിങ്ങൾ പരീക്ഷക്ക് ഹാജരായാൽ മാത്രം മതി’യെന്നായി. ഉന്നത വിദ്യാഭാസ രംഗത്ത് നിലനില്ക്കുന്ന ചില അധാര്മിക പ്രവണതകളുടെ ഉദാരഹരണമാണിത്.

  1990കളിൽ രാജ്യത്ത് ശക്തിപ്പെട്ടുവന്ന സ്വകാര്യവത്കരണ നയം രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ വന് സ്വാധീനം ചെലുത്തിയിട്ടുണ്ട്. സര്ക്കാറിന് കീഴിൽ സേവന പാതയിൽ പ്രവര്ത്തിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമ്പത്തിക മാനങ്ങള് ഉടലെടുത്തു തുടങ്ങുകയും വിദ്യാഭ്യാസം വ്യവസായവത്കരണത്തിന്റെ പാതയിലേക്ക് വഴുതുകയും ചെയ്തത് സ്വകാര്യവത്കരണാനന്തരമാണ്. വിദ്യാഭ്യാസ രംഗത്തേക്ക് വന്കിട കോര്പ്പറേറ്റുകളും വ്യവസായികളും ആകര്ഷിക്കപ്പെടുകയും ഈ മേഖലയിൽ മൂലധനമൊഴുക്കപ്പെടുകയും ചെയ്തു.
  സ്വകാര്യവത്കരണത്തിന്റെ പ്രതിഫലനത്തിൽ ശ്രദ്ധേയമാറ്റങ്ങള്ക്ക് വഴിവെച്ച ഒന്നാണ് സ്വകാര്യ സര്വകലാശാലകളുടെ ഉത്ഭവം. 1995ലെ സിക്കിം മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ സ്ഥാപനത്തോടെയാണ് സ്വകാര്യ സര്വകലാശാലകളുടെ തുടക്കം. ഇന്ന് യു ജി സി അംഗീകാരമുള്ള 165 സ്വകാര്യ സര്വകാശാലകള് രാജ്യത്ത് പ്രവര്ത്തിക്കുന്നുണ്ടെന്നാണ് യു ജി സിയുടെ സര്വകലാശാലകളുടെ പട്ടികയിൽ നിന്നും വ്യക്തമാകുന്നത്.

  പ്രൈവറ്റ് യൂനിവേഴ്സിറ്റികളുടെ ഉത്ഭവം വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായും ദോഷകരമായും ഭവിച്ചിട്ടുണ്ട്. പരിമിതമായ സര്ക്കാര് സംവിധാനങ്ങളിൽ നിന്നു വ്യത്യസ്ഥമായി കൂടുതൽ പഠനാവസരങ്ങളും സംവിധാനങ്ങളും അത് സൃഷ്ടിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്ക്ക് വിവിധ സ്കോളര്ഷിപ്പുകളും സഹായങ്ങളുമായി പഠനാവസരങ്ങള് തുറന്നുകൊടുക്കാന് അത് കളമൊരുക്കി. ആഗോളവത്കരണാനന്തരം ഇന്ത്യയിലേക്ക് ആകര്ഷിക്കപ്പെട്ട വിദേശ യൂനിവേഴ്സിറ്റികള് ആഗോള വിദ്യാഭ്യാസ സാധ്യതകള് ഇന്ത്യയിൽ ഉപയോഗപ്പെടുത്തുന്നതിനും അവസരമൊരുക്കി. ചിന്തകളും ആശയങ്ങളും അതിര്ത്തികള്ക്കപ്പുറം വ്യാപിച്ച് പുതുതലമുറ കോഴ്സുകളും പുതിയ വിദ്യാഭ്യാസ രീതികളും സൃഷ്ടിക്കപ്പെടുന്നതിന് ഇത്തരം വിദ്യാഭ്യാസ നയങ്ങള് കാരണമായിട്ടുണ്ട്.
  എന്നാൽ സ്വകാര്യവത്കണാനന്തരം സ്ഥാപിക്കപ്പെട്ട മിക്ക സര്വകലാശാലകളും സ്ഥാപനങ്ങളും വിദ്യാഭ്യാസ വിനിമയത്തിലുപരി സാമ്പത്തിക ലാഭത്തിനാണ് ഊന്നൽ നല്കിയത്. ഇത് വിദ്യാഭ്യാസ മേഖലയിൽ വന് ചൂഷണങ്ങള്ക്കും മൂല്യശോഷണത്തിനും വഴി വെച്ചു. രാജ്യവ്യാപകമായി വിദൂരവിദ്യാഭ്യാസം നടത്തുന്നതിനുള്ള അംഗീകാരം ഡി ഇ സി (ഡിസ്റ്റന്സ് എജുക്കേഷന് കൗണ്സിൽ)നല്കുക കൂടി ചെയ്തതോടെ ഈ ചൂഷണത്തിന് ശക്തി പ്രാപിക്കുകയും വിദൂര വിദ്യാഭ്യാസ വകുപ്പുകള്ക്ക് കീഴിൽ വിദ്യാഭ്യാസ കച്ചവടത്തിന് കളമൊരുങ്ങുകയും ചെയ്തു. നമ്മുടെ സര്ക്കാര് സര്വകലാശാലകള് പോലും മള്ടി മീഡിയ, ആനിമേഷന്, ഇന്റീരിയര് ഡിസൈനിംഗ് പോലുള്ള കമ്പ്യൂട്ടര് കോഴ്സുകളും മറ്റു ന്യൂ ജനറേഷന് കോഴ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുമാക്കി ഡിസ്റ്റന്സ് എജ്യുക്കേഷന് വകുപ്പിന് കീഴിൽ നടത്തിവരുന്നു. ഇത്തരം ന്യൂ ജനറേഷന് കോഴ്സുകളിൽ വന്തോതിൽ ഫീസ് വാങ്ങി് വിദ്യാര്ഥികളെ ചൂഷണവിധേയരാക്കുന്നുണ്ട്. പ്രോഗ്രാം സെന്ററുകള്ക്ക് ഉയര്ന്ന ഫീസ് വാങ്ങാന് അവസരം നല്കുന്ന ഇത്തരം കോഴ്സുകള് വഴി കൂടുതല് സെന്ററുകള് ആകര്ഷിക്കപ്പെടുകയും അത് വഴി ലാഭം കൊയ്യാമെന്നതും ഇത്തരം കോഴ്സുകളുടെ നേട്ടമായി യൂനിവേഴ്സിറ്റികള് കാണുന്നു. കേരളത്തില് വേരുറപ്പിച്ച ഇതര സംസ്ഥാന യൂനിവേഴ്സിറ്റി സെന്ററുകള് കൂടുതലും ഇത്തരത്തില് ലാഭലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്നവയാണ്. ഇത്തരം സ്ഥാപനങ്ങളില് പലതിലും അടിസ്ഥാന സൗകര്യങ്ങള്പോലുമില്ല എന്നതാണ് വസ്തുത.
  ഒറ്റയിരിപ്പിൽ ഡിഗ്രിയും പി ജിയും മറ്റു പ്രൊഫഷണൽ കോഴ്സുകളുടെ സര്ട്ടിഫിക്കറ്റുകളും നല്കുന്ന സര്വകലാശാലകളും യു ജി സിക്കു കീഴിൽ നിലവിലുണ്ട്. പഠനമോ പഠന സംവിധാനങ്ങളോ ഒന്നും ഇവര്ക്ക് പ്രശ്നമല്ല, പണമിറക്കാന് തയ്യാറുള്ള ആര്ക്കും ഇവര് സര്ട്ടിഫിക്കറ്റ് നല്കും. അതും മുന്വര്ഷ തീയതികളിലുള്ള മാര്ക്ക്ലിസ്റ്റുകളോടുകൂടി. മറ്റു ചില യൂനിവേഴ്സിറ്റികള് ഒരു വര്ഷത്തിന് ശേഷം പഠനം നിര്ത്തിയവര്ക്ക് ഒറ്റത്തവണ കൊണ്ട് മൂന്ന് വര്ഷത്തെയും വിഷയങ്ങള് എഴുതിയെടുക്കാന് അവസരം നല്കുന്നു. ഇവിടെയും പഠനത്തിലോ മാര്ക്കിലോ ഉപരി അടക്കുന്ന പണത്തിനു തന്നെയാണ് പ്രാധാന്യം നല്കുന്നത്. ഇവ പ്രചാരണത്തിനായി വന്തോതില് കമ്മീഷന് നല്കി ഏജന്റുമാരെ നിയമിക്കുന്നു. ഇത്തരം ഏജന്സികള് വന്കിട പത്രങ്ങളില് പോലും പരസ്യം നല്കിയാണ് പ്രവര്ത്തിക്കുന്നത്. ദൂരവ്യാപകമായ നഷ്ടങ്ങള്ക്ക് വഴിയൊരുക്കുന്ന സര്വകലാശാലകളുടെ പ്രവര്ത്തനങ്ങള്ക്കോ ലാഭക്കൊയ്ത്തിനോ തടയിടാന് സര്ക്കാറുകളോ നിയമ സംവിധാനങ്ങളോ ശ്രമിക്കുന്നില്ല.
  അംഗീകാരമില്ലാത്ത യൂനിവേഴ്സിറ്റികളും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളം രാജ്യത്ത് പ്രവര്ത്തിക്കുന്നുണ്ട്. 2011 ഡിസംബറിൽ യു ജി സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് രാജ്യത്ത് 21 വ്യാജ സര്വകലാശാലകള് പ്രവര്ത്തിക്കുന്നുണ്ട്. മാത്രവുമല്ല, പല യൂനിവേഴ്സിറ്റികളും അംഗീകാരമില്ലാത്ത കോഴ്സുകള് നടത്തുകയും അത് വഴി പണം കൊയ്യുകയും ചെയ്യുന്നുണ്ട്. ബി ടെക്, എം ടെക് പോലുള്ള പ്രൊഫഷനല് ബിരുദം നല്കുന്നുണ്ടെന്ന പരാതിയിന്മേല് 2011 ജൂണില് ഡിസ്റ്റന്സ് എജ്യുക്കേഷന് കൗണ്സില് കര്ണാടക സ്റ്റേറ്റ് ഓപ്പണ് യൂനിവേഴ്സിറ്റിക്ക് കാരണം കാണിക്കല് നോട്ടീസ് നല്കിയത് ഡി ഇ സിയുടെ വെബ്സൈറ്റില് പ്രസിദ്ധീകരിച്ചത് ഇതിന് ഒരു ഉദാഹരണം മാത്രം.

  അംഗീകാരമില്ലാത്ത സ്ഥാപനങ്ങളേക്കാൾ ഭീകരമാണ് അംഗീകാരമുള്ള സ്ഥാപനങ്ങ ൾ വില്പ്പന രൂപത്തിൽ ബിരുദ/ബിരുദാനന്തര സര്ട്ടിഫിക്കറ്റുകൾ നൽകുന്നത്. രജിസ്റ്റര് ചെയ്ത് മാസങ്ങൾക്കുള്ളി പരീക്ഷ നടത്തി (പരീക്ഷക്ക് യാതൊരു വിധ സുരക്ഷയുമില്ല എന്നതു കൂടി കൂട്ടി വായിക്കണം) ബിരുദം നൽകുകയും അത്തരം ബിരുദധാരികള് പിന്നീട് വിവിധ മേഖലകളിൽ തൊഴിലിൽ ഏര്പ്പെടുകയും ചെയ്യുമ്പോള് അത് രാജ്യത്തിന്റെ ഉത്പാദന/ പ്രവര്ത്തന മേഖലകളെ ബാധിക്കുന്നു. ഇന്ത്യന് സിവിൽ സര്വീസ് പരീക്ഷകള്ക്ക് പോലും മിനിമം യോഗ്യത യു ജി സി അംഗീകാരമുള്ള സര്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഡിഗ്രി മാത്രമാണെന്നത് ഓര്ക്കണം. പലരും അധ്യാപന തൊഴിലുകളിൽ ഏര്പ്പെടുന്നത് പോലും ഇത്തരം ബിരുദമുപയോഗിച്ചുകൊണ്ടാണ്. പണമെറിഞ്ഞ് ബിരുദം വാങ്ങിയവരായതു കൊണ്ടുതന്നെ അവര്ക്ക് യാതൊരു സാമുഹിക പ്രതിബദ്ധതയും ഉണ്ടായിരിക്കില്ല. അത്തരക്കാരുടെ സേവനം എത്രത്തോളം തൃപ്തികരമായിരിക്കും? മാത്രവുമല്ല രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്ന സാഹചര്യത്തിൽ അധാര്മിക വഴിയിൽ സര്ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്ഥികൾ തൊഴിലിൽ പ്രവേശിക്കുമ്പോൾ ശരിയായ വിദ്യാഭ്യാസം
  എന്നാൽ ഒരു റഗുലർ വിദ്യാർത്ഥിക്ക് കിട്ടുന്ന വിദ്യാഭ്യാസ നിലവാരം വിദൂര വിദ്യാഭ്യാസം വഴി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഒരു റിഗുലർ വിദ്യാർത്ഥിക്ക് അവർ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഉള്ള ഒരു സ്കൂളിലോ കോളേജിലോ ചേർന്ന് പഠിക്കാവുന്നതാണ് .എന്നാൽ ഒരു ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സിന് ചേരുന്ന വിദ്യാർത്ഥിക്ക് സ്കൂളിലോ കോളേജിലോ ചേർന്ന് തുടർച്ചയായി പേടിക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടാണ് എന്തെങ്കിലും ഒരു തൊഴിൽ ചെയുന്ന വിദ്യാത്ഥിക്ക് വിദൂര വിദ്യാഭാസം ഗണകരമാകുന്നത്.
  വിദൂര വിദ്യാഭ്യാസത്തിലൂടെ ഉപരി പഠനം നടത്തുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ഓർമ്മയിൽ വയ്ക്കുക.
  • വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് റഗുലർ ക്ലാസ്സിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിയുടെ അത്രയും മെച്ചപ്പെടാൻ കഴിയില്ല വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന വിദ്യാർത്ഥിക്ക് വരന്ത്യത്തിൽ ലഭിക്കുന്ന ക്ലാസുകൾ അല്ലാതെ മാറ്റ് ക്ലാസുകൾ ഒന്നും ലഭിക്കുന്നില്ല

  • വിദൂര വിദ്യാഭ്യാസം വഴി ചില പ്രത്യക കോഴ്സുകൾ പഠിക്കാൻ സാധിക്കില്ല

  • വിദൂര വിദ്യാഭ്യാസം വഴി സമയ പരിതിയില്ലാതെ പഠനം നടത്താമെങ്കിലും ഒരു റഗുലർ വിദ്യാർത്ഥിക്ക് ലഭിക്കുന്ന അടിത്തറ വിദൂര വിദ്യാഭ്യാസം വഴിപടിക്കുന്നയാൾക്ക് ഉണ്ടാകണം എന്നില്ല ആഴത്തിലുള്ളതും വിപുലവുമായ വിപുലവുമായ ഒരു വിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസം വഴി ലഭിക്കില്ല എന്നർത്ഥം

  • ജോലിക്കായുള്ള മാർക്കറ്റിൽ എത്തുമ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം നടത്തിയവരെക്കാൾ മുൻഗണന റഗുലർ കോളേജിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ലഭിക്കുന്നത്.

  • പ്രശസ്തമായ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്ന പല കോഴ്സുകളും അംഗീകാരമില്ലാത്തതാണെന്ന് രാജ്യത്തെ പരമോന്നത സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സിക്കിം മണിപ്പാല്‍ സര്‍വകലാശാല, പഞ്ചാബ് ടെക്നിക്കല്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ കോഴ്സുകളാണ് അംഗീകൃതമല്ലാത്തതെന്ന് ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
  ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ കൌണ്‍സില്‍ രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് എഐസിടി‌ഇ ഒരു പൊതു നിര്‍ദേശിക അടുത്തിടെ പുറത്തിറക്കിയിരുന്നതായി കൌണ്‍സിൽ അറിയിച്ചു.
  എസ്‌എം‌യു, പി‌ടി‌യു തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓഹരി ഉടമകളില്‍ നിന്നും നിരന്തരം പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കൌണ്‍സി എന്നാൽ ഒരു റഗുലർ വിദ്യാർത്ഥിക്ക് കിട്ടുന്ന വിദ്യാഭ്യാസ നിലവാരം വിദൂര വിദ്യാഭ്യാസം വഴി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ഒരു റിഗുലർ വിദ്യാർത്ഥിക്ക് അവർ പഠിക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് ഉള്ള ഒരു സ്കൂളിലോ കോളേജിലോ ചേർന്ന് പഠിക്കാവുന്നതാണ് .എന്നാൽ ഒരു ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സിന് ചേരുന്ന വിദ്യാർത്ഥിക്ക് സ്കൂളിലോ കോളേജിലോ ചേർന്ന് തുടർച്ചയായി പേടിക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടാണ് എന്തെങ്കിലും ഒരു തൊഴിൽ ചെയുന്ന വിദ്യാത്ഥിക്ക് വിദൂര വിദ്യാഭാസം ഗണകരമാകുന്നത്.
  • വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് റഗുലർ ക്ലാസ്സിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിയുടെ അത്രയും മെച്ചപ്പെടാൻ കഴിയില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന വിദ്യാർത്ഥിക്ക് വരന്ത്യത്തിൽ ലഭിക്കുന്ന ക്ലാസുകൾ അല്ലാതെ മാറ്റ് ക്ലാസുകൾ ഒന്നും ലഭിക്കുന്നില്ല.
  • വിദൂര വിദ്യാഭ്യാസം വഴി ചില പ്രത്യക കോഴ്സുകൾ പഠിക്കാൻ സാധിക്കില്ല.

  • വിദൂര വിദ്യാഭ്യാസം വഴി സമയ പരിതിയില്ലാതെ പഠനം നടത്താമെങ്കിലും ഒരു റഗുലർ വിദ്യാർത്ഥിക്ക് ലഭിക്കുന്ന അടിത്തറ വിദൂര വിദ്യാഭ്യാസം വഴി പഠനം നടത്തുന്നയാൾക്ക് ഉണ്ടാകണം എന്നില്ല ആഴത്തിലുള്ളതും വിപുലവുമായ ഒരു വിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസം വഴി ലഭിക്കില്ല എന്നർത്ഥം

  • ജോലിക്കായുള്ള മാർക്കറ്റിൽ എത്തുമ്പോൾ വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം നടത്തിയവരെക്കാൾ മുൻഗണന റഗുലർ കോളേജിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ലഭിക്കുന്നത്.

  • പ്രശസ്തമായ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിവരുന്ന പല കോഴ്സുകളും അംഗീകാരമില്ലാത്തതാണെന്ന് രാജ്യത്തെ പരമോന്നത സാങ്കേതിക വിദ്യാഭ്യാസ റെഗുലേറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിക്കിം മണിപ്പാൽ സര്‍വകലാശാല, പഞ്ചാബ് ടെക്നിക്കല്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ കോഴ്സുകളാണ് അംഗീകൃതമല്ലാത്തതെന്ന് ഓള്‍ ഇന്ത്യ കൌണ്‍സിൽ ഫോര്‍ ടെക്നിക്കൽ എഡ്യുക്കേഷന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
  ഇത്തരം കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ കൌണ്‍സിൽ രാജ്യത്തെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് എഐസിടി‌ഇ ഒരു പൊതു നിര്‍ദേശിക അടുത്തിടെ പുറത്തിറക്കിയിരുന്നതായി കൌണ്‍സിൽ അറിയിച്ചു.
  എസ്‌എം‌യു, പി‌ടി‌യു തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളിൽ നിന്നും ഓഹരി ഉടമകളില്‍ നിന്നും നിരന്തരം പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കൌണ്‍സിൽ ഇത്തരമൊരറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

  • ഇഗ്‌നോ കഴിഞ്ഞാൽ രാജ്യത്ത് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നല്‍കുന്ന ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളാണ് സിക്കിം മണിപ്പാൽ സര്‍വകലാശാല പഞ്ചാബ് ടെക്നിക്കല്‍ സര്‍വകലാശാല. ഭാരതീയർ ,അണ്ണാമലൈ ,മംഗലാപുരം ,അബേക്കർ തുടങ്ങി നിരവധി യൂണിവേഴ്‌സിറ്റികളുടെ കോഴ്സുകളാണ് കേരളത്തിലെ സ്റ്റഡി സെന്ററുകളിൽ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ വിശദമായ ഒരു അന്വഷണത്തിന് ശേഷം മാത്രം പഠനം നടത്തേണ്ടതാണ്.
  നിരവധി പ്രൈവറ്റ് യൂണിവേഴ്സിറ്റി കോഴ്സുകളാണ് കേരളത്തിലെ വിവിധ സ്റ്റഡി സെന്ററുകളിൽ പഠിപ്പിക്കുന്നത് കൊള്ള ലാഭം കൊയ്യുന്നതല്ലാതെ ഇത്തരം യൂണിവേഴ്സിറ്റിയുടെ സെർട്ടിഫിക്കറ്റുകൾ ഒരു വിദ്യാർത്ഥിക്ക് കരിയറിൽ നല്ല സ്ഥാപനങ്ങളിലും മറ്റും ജോലിതേടി പോകുമ്പോൾ ഉപകാരപ്പെടുകയില്ല എന്ന കാര്യത്തിൽ സംശയം വേണ്ട. എജുക്കേഷന് മേഖലയിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അവക്ക് അവശ്യം വേണ്ട ചട്ടങ്ങളും രൂപവത്കരിച്ച് നടപ്പിലാക്കിയില്ല എങ്കിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ മൂല്യചോഷ്ണത്തിന് കാരണമാക്കും.

  Leave a reply →

Leave a reply

Cancel reply

Photostream