logo
 • Hotline
  +91 8086631234
 • Book Appointment
  0497 276 2703
  • 23 JUN 17
  • 2
  നിയമ പഠനം… സാധ്യതകൾ

  നിയമ പഠനം… സാധ്യതകൾ

  അവസരങ്ങളുടെ കാര്യത്തിലായാലും പഠിക്കുന്നവരുടെ എണ്ണത്തിലായാലും നിത്യഹരിതം എന്ന വിശേഷിപ്പിക്കാവുന്ന തൊഴിൽ മേഖലയാണ് നിയമം ഒരു ജൂനിയർ അഭിഭാഷകൻ തൊട്ട് സുപ്രിം കോടതി ജഡ്ജി വരെ നീളുന്നതാണ് നിയമ പഠനത്തിലെ സാധ്യതകൾ അതുകൊണ്ടുതന്നെ സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്നതും നല്ല സ്വാധീനവുമുള്ള തൊഴിൽ കൂടിയാണിത്.നിയമ പഠനത്തിന് രാജ്യത്ത് അവസരങ്ങൾ ഏറെയാണ് .
  കഴിഞ്ഞ ഏതാനും ദശകങ്ങളായി നിയമ പഠനത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.ഏതുവിഷയത്തിലെയും പോലെ നിയമത്തിലും സ്പെഷ്യലൈസേഷനുകളുടെ കാലമാണ് പരിസ്ഥിതി,ഇന്റർനാഷണൽ ലോ ,ഇന്റലച്ച്വൽ പ്രോപ്പർട്ടി റൈറ്സ്,ടാക്സേഷൻ,ആർബിട്രേഷൻ, കോംപറ്റീഷൻ ലോ നിരവധി സ്പെഷ്യലൈസൈഷനുകൾ നിയമ പഠനത്തിൽ ഉണ്ട്.നിയമ ബിരുദം നേടിക്കഴിഞ്ഞു ഇത്തരം സ്പെഷ്യലൈസ്ഡ് പഠനങ്ങളിലേക്ക് പോകുന്നവരാണ് ഏറെയും.ഇത്തരക്കാർക്ക് വിദേശത്തും അവസരങ്ങൾ അനവധിയാണ്.നിയമ രംഗത്തെ സുപ്രധാന തസ്തികകൾ നേടാനും സ്വന്തം നിലയിൽ പ്രാക്ടീസ് ചെയ്യുന്നതിനും വേണ്ട പ്രാഥമിക യോഗ്യത നിയമ ബിരുദമാണ്.ലോ കോളേജുകളിൽ അധ്യാപകരാകാൻ പി.ജി യോഗ്യത വേണം.
  ബി എ വിത്ത് ലോ, ബികോം വിത്ത് ലോ, ബി ബി എ വിത്ത് ലോ ,ബി എ ക്രീമിനോളജി തുടങ്ങി ലോ പഠനം തുടങ്ങുന്നതിന് നിരവധി പ്രാധമിക കോഴ്സുകൾ ഉണ്ട്. ഇന്ത്യൻ യൂണിവേഴ്സിറ്റികൾ നൽകുന്ന ഗ്രാജ്വേറ്റ് നിയമ ഡിഗ്രിയാണ് നിയമബിരുദം.. ഇന്ത്യയിൽ 500-ൽപരം ലോ കോളേജുകൾ ഉണ്ട് ഇതിൽ വലിയൊരു ഭാഗവും സ്വകാര്യമേഖലയിലാണ്. എൽ എൽ ബി കോഴ്സുകൾ രണ്ടു വിധമാണ് ഉള്ളത് പ്ലസ് ട്ടു കഴിഞ്ഞവർക്കുള്ളഅഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ബി എ എൽ എൽ ബി കോഴ്സാണ് ഒന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുത്തവർക്കായുള്ള മൂന്ന് വർഷ എൽ എൽ ബി കോഴ്സാണ് മറ്റൊന്ന്. വിവിധ വിഷയങ്ങളിൽ ബിരുദം ഇന്റഗ്രേറ്റഡ് കോഴ്സുകളും ചില യൂണിവേഴ്സിറ്റികൾ നടത്തുന്നുണ്ട്.ലിഗൽ പ്രാക്റ്റീസ് അനുവദിച്ചിട്ടില്ലാത്ത രണ്ടു വർഷത്തെ നോൺ പ്രഫഷണൽ ഡിഗ്രി കോഴ്സുകളും ഉണ്ട്. നിയമ ബിരുദധാരികൾക്ക് രണ്ടു വർഷത്തെ പി ജി കോഴ്സിൽ ചേരാം റിസേർച്ച് ഡിഗ്രി കോഴ്സുകളും ഇതിനു പുറമെ ഉണ്ട്. L.L.B. കോഴ്സ് സാധാരണയായി ആറു സെമസ്റ്ററുകളിലാണുള്ളത്. 4 സെമസ്റ്ററുകളുടെ വിജയകരമായി പൂർത്തിയാക്കിയ ശേഷം എൽ എൽ ബി (ജനറൽ) 3 വർഷത്തെ കോഴ്സ് സമയത്ത് വിദ്യാർത്ഥികൾ 6 സെമസ്റ്ററുകൾക്ക് ശേഷം എൽ എൽ ബി ബിരുദം നൽകുന്നു.

  അഭിഭാഷക വൃത്തിക്ക് യോഗ്യരായവരെ കണ്ടെത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയാണ് ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ അഥവാ എയ്ബ് അഭിഭാഷകവൃത്തിയിലേക്ക് കടന്ന് വരുന്ന ഒരു വ്യക്തിക്ക് നിയമ തത്വങ്ങൾ പ്രായോഗിക തലത്തിൽ പരീക്ഷിക്കുന്നതിന് ആവശ്യമായ ബുദ്ധി വൈഭവമൂഡ എന്ന് കണ്ടെത്തുകയാണ് ഓൾ ഇന്ത്യ ബാർ എക്സാമിനേഷന്റെ ലക്ഷ്യം .ചുരുക്കത്തിൽ നിയമ ബിരുദധാരികൾക്ക് രാജ്യത്തിൽ പ്രാക്റ്റീസ് ചെയ്യാൻ എയ്ബ് യോഗ്യത നേടണം അതേസമയം ഏതെങ്കിലും സീനിയർ അഭിഭാഷകന്റെ കീഴിൽ യോഗ്യത പരീശീലനം തേടാൻ എയ്ബ് നിർബന്ധമല്ല . ബാറിലെ സീനിയോറിറ്റി നിചയിക്കാനും എയ്ബ് യോഗ്യത പരിഗണിക്കില്ല എൻറോൾമെൻറ് തിയതി അടിസ്ഥാനമാക്കിയാണ് സീനിയോറിറ്റി നിശ്ചയിക്കുക.

  പഞ്ചവത്സര എൽഎൽ.ബി കോഴ്സിലെക്കുള്ള പ്രവേശനപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, നിയമപഠന അഭിരുചി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒബ്ജക്റ്റീവ് മാതൃകയിൽ 200 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് മൂന്ന് മാർക്ക് വീതം ലഭിക്കും. തെറ്റിയാൽ ഒാരോ മാർക്ക് വീതം കുറയും. എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടുന്നതിന് ജനറൽ, എസ്.സി.ബി.സി വിഭാഗങ്ങൾക്ക് കുറഞ്ഞത് 10 ശതമാനവും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചു ശതമാനവും മാർക്ക് ലഭിക്കണം. റാങ്ക്ലിസ്റ്റിൽ ഇടംനേടുന്നവർക്ക് യഥാസമയം കോളജ് ഒാപ്ഷൻ രജിസ്റ്റർചെയ്യാം. റാങ്കും ഒാപ്ഷനും പരിഗണിച്ച് കേന്ദ്രീകൃതമായി സീറ്റ് അലോട്ട്മെൻറ് നടത്തും. യോഗ്യത: പ്രവേശനപരീക്ഷ എഴുതുന്നതിന് ഹയർ സെക്കൻററി/തത്തുല്യ ബോർഡ് പരീക്ഷയിൽ 45 ശതമാനം മാർക്കിൽ കുറയാതെ ജയിച്ചിരിക്കണം. എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 42 ശതമാനം മാർക്ക് മതി. എസ്.സി, എസ്.ടിക്കാർക്ക് 40 ശതമാനം മതിയാകും. പ്രായം 2017 ഡിസംബർ31ന് 17 വയസ്സ് പൂർത്തിയായിരിക്കണം.
  സമൂഹത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്ന ഒരു പ്രൊഫഷനാണ് അഭിഭാഷകവൃത്തി. നിയമപരമായ ബിരുദധാരികൾ സ്വകാര്യ-പൊതു മേഖലകളിൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നു. അഭിഭാഷകരിൽ ഭൂരിഭാഗവും അഭിഭാഷകരായിത്തീരുകയും നിയമത്തെ നിയമമായി പരിശീലിപ്പിക്കുകയും ചെയ്യുന്നു.

  1987 ൽ ലോ വിദ്യാഭ്യാസം തുടക്കംകുറിച്ചു. ബിസിഐ (ബാർ കൌൺസിൽ ഓഫ് ഇന്ത്യ) ഇന്ത്യയിൽ നിയമ വിദ്യാഭ്യാസത്തിന്റെ മുഖ്യനിയമ സംവിധാനമാണ്. ആദ്യത്തെ നിയമ സർവ്വകലാശാല ബാംഗ്ലൂരിൽ സ്ഥാപിതമായത് “നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി”. നിലവിൽ ഇന്ത്യയിൽ 16 നാഷണൽ ലോ യൂണിവേഴ്സിറ്റികളുണ്ട്. ഈ സർവകലാശാലകളെക്കാളും ഇൻഡ്യയിൽ ഏതാണ്ട് 100 മറ്റ് നിയമ വിദ്യാലയങ്ങൾ ഉണ്ട്.

  ഇന്ത്യയിലെ എൽ.എൽ.ബി കോഴ്സ് പഠിക്കുന്ന കോളേജുകളുടെ പട്ടിക താഴെ കൊടുക്കുന്നു.

  നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബാംഗ്ലൂർ
  ന്യൂഡൽഹി യൂണിവേഴ്സിറ്റി ഓഫ് ലോ യൂണിവേഴ്സിറ്റി ഫാക്കൽറ്റി
  നാൽസാർ സർവകലാശാല, ഹൈദരാബാദ്
  കൊൽക്കത്തയിലെ വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂനിയർ സയൻസസ്
  നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി, ഭോപ്പാൽ
  സിംബയോസിസ് ലോ സ്കൂൾ, പുനെ
  ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റി, ഗാന്ധിനഗർ
  ലോ ഫിസ്കൽ ഓഫ് ബിരുദം, ബിഎച്ച്യു വാരാണസി
  നാഷണൽ ലോ യൂണിവേഴ്സിറ്റി, ന്യൂഡൽഹി
  സിൻഗഡ് ലോ കോളേജ്, പുനെ
  അമിറ്റി ലോ സ്കൂൾ, നോയ്ഡ തുടങ്ങിയവ.

  Leave a reply →
 • Posted by Fazal on March 15, 2019, 6:16 pm

  Is there any option for llb through distance education

  Reply →
 • Posted by Prasanth. Kp on October 8, 2019, 3:53 am

  Kindly contact

  Reply →

Leave a reply

Cancel reply

Photostream