logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
    • 26 MAR 18
    • 3
    Robotics & Automation Engineering

    Robotics & Automation Engineering

    പ്ലസ്ടു കഴിഞ്ഞ പലരുടെയും സ്വപനമാണ് എഞ്ചിനീയറിങ്.എന്നാൽ കാലത്തിനൊപ്പം ആഗോളതലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലകളും മാറുകയാണ് പല വൻകിട കമ്പനികളും വൈവിധ്യവൽക്കരണത്തിലൂടെ വൻ കുതിപ്പ് നടത്താനൊരുങ്ങുകയാണ്. തികച്ചും പരമ്പരാഗതമാവാതെ കാലത്തിനൊത്ത എഞ്ചിനീറിംഗ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കുകയാവും ഉചിതം. സ്മാർട്ട് തൊഴിലുകൾക്ക് ഇണങ്ങിയ സാഹചര്യമാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ റോബോട്ടിക്സ് പഠന മേഖലയുടെ സാധ്യതകൾ അനന്തമാണ്..

    ഈ അടുത്തകാലത്താണ് സൗദിയിലെ ഒരു റോബോട്ടിനു സൗദി പൗരത്വം കൊടുക്കുകയുണ്ടായി ഇത് റോബോട്ടിക്സ് മേഖലയിലുണ്ടായ വിപ്ലവം തന്നെയാണ്, ഇന്ന് കൃഷി, ആരോഗ്യം, പ്രതിരോധം, സാമ്പത്തികം തുടങ്ങി റോബോട്ടിക്സ് എഞ്ചിനീയറിംഗിന്റെ സാധ്യതകൾ വളരെയധികമാണ്. റോബോട്ടിക്സ് എൻജിനീയറിങ് ഇന്ത്യയിലെ അംഗീകൃത പ്രൊഫഷണൽ കരിയറിൽ ഒന്നാണ്. റോബോട്ടിക്സ് എൻജിനീയർമാർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള രാജ്യങ്ങളിൽ ധാരാളം അവസരങ്ങൾ ഉണ്ട്. റോബോട്ടിക്സ് എൻജിനീയറിങ്ങിൽ റോബോട്ടുകളുടെ നിർമാണം മുതലുള്ള നിരവധി കാര്യങ്ങൾ സ്വായക്തമാക്കാൻ കഴിയുന്നു..എം.ഡബ്ല്യു ഡിഗ്രി ഉള്ള ഒരാൾക്ക് ഐഎസ്ആർഒ പോലെയുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ കണ്ടെത്താം.

    റോബോട്ടിക്സ്ന് അനുബന്ധമായി വളർന്നു വരുന്ന ശാഖയാണ് റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എഞ്ചിനീയറിങ് എന്നത്. വർദ്ധിച്ചു വരുന്ന തൊഴിലവസരങ്ങൾ കൂടുതൽ വിദ്യാർത്ഥികളെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കുന്നു. കമ്പ്യൂട്ടറിന്റെ സഹായത്താൽ മനുഷ്യന്റെ ജോലികൾ കുറ്റമറ്റ രീതിയിലും എളുപ്പത്തിലും പൂർത്തീകരിക്കാൻ കഴിയുക എന്നതും റോബോട്ടിൻറെ കൺട്രോൾ സിസ്റ്റങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കുക എന്നതുമാണ്. വ്യവസായവൽക്കരണത്തിെൻറ ഓട്ടോമാറ്റിക് യന്ത്രവൽക്കരണത്തിനപ്പുറമുള്ള ഒരു ചുവടുവെപ്പാണ്.ഇതിലൂടെ റോബോട്ടുകളുടെ കൺട്രോൾ കമ്പ്യൂട്ടറുകളുടെ സഹായത്തോടെയായിരിക്കും . വൻകിട നിർമ്മാണ ശാലകളിലും റോബോട്ടിക് സ്ഥാപനങ്ങളിലും അവസരങ്ങൾ അനവധിയാണ്.ഇത് വരും കാലങ്ങളിൽ കൂടുമെന്നാണ് കണക്കാക്കുന്നത്.അതുകൊണ്ടുതന്നെ റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എഞ്ചിനീയറിങ് യാതൊരു ആശങ്കയും കൂടാതെ തിരഞ്ഞെടുക്കാവുന്നതാണ്.

    റോബോട്ടിക്‌സ് & ഓട്ടോമേഷൻ എഞ്ചിനീയറിംഗ് ഉള്ള കോളേജുകളെ കുറിച്ചു അറിയാനും അഡ്മിഷന് വേണ്ട മാർഗ നിർദ്ദേശങ്ങൾക്കായും വിളിക്കുക : 8086631234 , 8086719999

    Leave a reply →
  • Posted by BINOJ on March 26, 2018, 10:43 am

    Would like to know the colleges offering Robotics and Automation Engineering as well as Pharma Engineering.

    Reply →
  • Posted by Praveen Kumar on April 5, 2018, 12:52 pm

    I wwould like to know which one is the best college for studying Robotrics in kerala,Coimbatore

    Reply →

Leave a reply

Cancel reply

Photostream