logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
    • 03 APR 18
    • 1
    Textile Engineering

    Textile Engineering

    ടെക്സ്റ്റൈല് എന്ജിനീയറിങ്

    പഠിച്ചിറങ്ങിയ ഉടൻ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു എഞ്ചിനീയറിംഗ് ബ്രാഞ്ചാണ് ടെക്സ്റ്റൈല് എന്ജിനീയറിങ് .എൻജിനീയറിങ്ങിന്റെ ഒരു പ്രധാന ശാഖയാണ് ടെക്സ്റ്റൈല് എന്ജിനീയറിങ്. ഫൈബറുകളിൽ നിന്ന് എല്ലാ തരത്തിലുള്ള നൂണുകളും തുണിത്തരങ്ങളും നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള പരിശീലനവും ഈ എന്ജിനീയറിങ് ശാഖയിൽ ലഭിക്കുന്നു .
    വസ്ത്രനിര്മാണരംഗത്തെ എല്ലാ പ്രവർത്തനങ്ങളും രീതികളും കൈകാര്യം ചെയ്യുന്ന ശാസ്ത്രമാണ്”.ടെക്സ്റ്റൈല് എന്ജിനീയറിങ്. വസ്ത്രനിര്മാണരംഗത്തെ നൂതന സാങ്കേതികവിദ്യകള് പരിശീലിപ്പിക്കുകയാണ് ഈ ശാഖയിൽ . ഈടുറ്റ വസ്ത്രനിര്മാണം, വിവിധ തുണിത്തരങ്ങളുടെ പ്രോസസിങ്ങിനുതകുന്ന ഉപകരണങ്ങളുടെ രൂപകല്പന എന്നിവ ഇതിൽ ഉള്പ്പെടുന്നു.

    വസ്ത്രവ്യാപാരവും വസ്ത്രനിർമ്മാണ പ്രക്രിയകളും, യന്ത്രവൽക്കരണങ്ങളും, ഉൽപന്നങ്ങളും, നാരുകളും എല്ലാം തന്നെ രൂപകൽപ്പന ചെയ്ത് ഉപയോഗിക്കുകയാണ് ടെക്സ്റ്റൈല് എൻജിനീയറിംഗിന്റെ പ്രധാന പങ്ക്. ഇന്ത്യയിൽ കൈത്തറി മേഖല, യന്ത്രവത്കരണം എന്നീ രണ്ടു പ്രധാന ടെക്സ്റ്റൈൽ മേഖലകളുണ്ട്.

    കേരളത്തിലില്ലാത്തതും എന്നാൽ, പഠിച്ചിറങ്ങിയാലുടൻ ജോലി ലഭിക്കുന്നതുമായ ബ്രാഞ്ചാണിത്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ കൂടുതൽ കോളജുകൾ തമിഴ്നാട്ടിലാണ്. വൻകിട ടെക്സ്റ്റൈല് മില്ലുകളിൽ മാനേജരാകാന് കഴിയും. അധികം മത്സരമില്ലാത്ത ഈ മേഖല കരിയർ ഭദ്രമാക്കുമെന്നുറപ്പാണ്.

    ടെക്സ്ടൈൽ എഞ്ചിനീറിംഗുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിളിക്കൂ : 8086631234, 8086651234

    Leave a reply →

Leave a reply

Cancel reply

Photostream