logo
  • Hotline
    +91 8086631234
  • Book Appointment
    0497 276 2703
  • Medical Electronics

    Medical Electronics

    മെഡിക്കൽ ഇലക്ട്രോണിക്സ് ഹൈടെക് ആസ്പത്രികള് കൂണുകള്പോലെ പൊട്ടിമുളച്ച് പൊന്തുന്ന ഈ പുതിയകാലത്ത് മെഡിക്കൽ ഇലക്ട്രോണിക്സിന് അനന്തസാധ്യതകളാണ് ഉള്ളത് . ആസ്പത്രികളെ ചികിത്സാരംഗത്ത് മുന്പന്തിയിലെത്തിക്കുന്നതില് അവര് ഉപയോഗിക്കുന്ന ഉപകരണങ്ങള്ക്കും പങ്കുണ്ട്. ഇവിടെയാണ് മെഡിക്കല് ഇലക്ട്രോണിക്സ് പ്രൊഫഷണലിന്റെ തൊഴില്സാധ്യത തെളിയുന്നത്. ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതികവിദ്യകള് പഠിക്കുകയും അവ പ്രവര്ത്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് മെഡിക്കല് ഇലക്ട്രോണിക്സ് എന്ജിനീയര്മാര്. മെഡിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഈ കാലഘട്ടത്തിലെ ഏറ്റവും വിപുലമായ വളരുന്ന മേഖലകളിൽ ഒന്നാണ്, ഏറ്റവും മികച്ചതും കൃത്യവുമായ ആരോഗ്യസേവനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

    Read more →
  • Integrated MBA

    Integrated MBA

    ഇന്റഗ്രേറ്റഡ് MBA വളരുന്ന ആഭ്യന്തര – രാജ്യാന്തര വിപണികള്‍, ആഗോള തലത്തിലെ മത്സരം, വിവര സാങ്കേതിക വിദ്യയിലെ കുതിപ്പ് എന്നിവ മാനേജ്‌മെന്റ് മേഖലയില്‍ പ്രഫഷനല്‍ പഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കടുത്ത മത്സരം അരങ്ങേറുന്ന ബിസിനസ് ലോകത്ത് സാഹചര്യങ്ങള്‍ പഠിക്കാനും തീരുമാനങ്ങള്‍ എടുക്കാനും വിദഗ്ധരായ മാനേജ്‌മെന്റ് പ്രഫഷനലുകളുടെ ആവശ്യം പതിന്മടങ്ങായി വര്‍ധിക്കുന്നു. ബിസിനസ് രംഗത്തെ ആവശ്യങ്ങളും വസ്തുതകളും മനസിലാക്കിയാണ് ഇന്ന് മാനേജ്‌മെന്റ് പഠന കോഴ്‌സുകള്‍. ഒരേയൊരു അഡ്മിഷന്‍ പ്രക്രിയകൊണ്ട് ഡിഗ്രിയും പിജിയുമെല്ലാം പഠിച്ചു പുറത്തിറങ്ങാന്‍ സഹായിക്കുന്ന ഇന്റഗ്രേറ്റഡ് എംബിഎ

    Read more →
  • Pharmaceutical Engineering

    Pharmaceutical Engineering

    ഫാർമസ്യൂട്ടിക്കൽ എൻജിനീയറിങ് പുതിയ കാലത്ത് ഏറെ സാദ്ധ്യതകൾ ഉള്ള ഒരു എൻജിനീയറിങ് ശാഖയാണ് ഫാർമസ്യൂട്ടിക്കൽ എൻജിനീയറിങ്. ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഒരു ശാഖയാണ് ഫാർമസ്യൂട്ടിക്കൽ എൻജിനീയറിങ്. ഒരു ഫാർമസ്യൂട്ടിക്കൽ എഞ്ചിനീയർ ആണ് പുതിയ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ സൃഷ്ടിക്കുന്നതും നിലവിലുള്ള ഉൽപന്നങ്ങളും ഉൽപ്പാദനരീതികളും മെച്ചപ്പെടുത്തുന്നതും. ഒരു പുതിയ രോഗ ചികിത്സയ്ക്കായി ഉപയോഗിക്കാൻ സാധ്യതയുള്ള മയക്കുമരുന്നുകളിൽ ഗവേഷണങ്ങളും പരിശോധനകളും നടത്തുന്നു , അല്ലെങ്കിൽ ഇപ്പോൾ നിലവിലെ മയക്കുമരുന്ന് മാർക്കറ്റിൽ വിലയിരുത്തുകയും സർക്കാർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയുംചെയ്യുന്നത്

    Read more →
  • Textile Engineering

    Textile Engineering

    ടെക്സ്റ്റൈല് എന്ജിനീയറിങ് പഠിച്ചിറങ്ങിയ ഉടൻ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു എഞ്ചിനീയറിംഗ് ബ്രാഞ്ചാണ് ടെക്സ്റ്റൈല് എന്ജിനീയറിങ് .എൻജിനീയറിങ്ങിന്റെ ഒരു പ്രധാന ശാഖയാണ് ടെക്സ്റ്റൈല് എന്ജിനീയറിങ്. ഫൈബറുകളിൽ നിന്ന് എല്ലാ തരത്തിലുള്ള നൂണുകളും തുണിത്തരങ്ങളും നിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള പരിശീലനവും ഈ എന്ജിനീയറിങ് ശാഖയിൽ ലഭിക്കുന്നു . വസ്ത്രനിര്മാണരംഗത്തെ എല്ലാ പ്രവർത്തനങ്ങളും രീതികളും കൈകാര്യം ചെയ്യുന്ന ശാസ്ത്രമാണ്”.ടെക്സ്റ്റൈല് എന്ജിനീയറിങ്. വസ്ത്രനിര്മാണരംഗത്തെ നൂതന സാങ്കേതികവിദ്യകള് പരിശീലിപ്പിക്കുകയാണ് ഈ ശാഖയിൽ . ഈടുറ്റ വസ്ത്രനിര്മാണം, വിവിധ തുണിത്തരങ്ങളുടെ പ്രോസസിങ്ങിനുതകുന്ന ഉപകരണങ്ങളുടെ

    Read more →

Photostream